ഉമ്മന്‍ ചാണ്ടിക്ക് വി.എസ് 10 ലക്ഷം നല്‍കണം: നഷ്ടപരിഹാരം വിധിച്ചത് സോളാര്‍ അഴിമതി ആരോപണത്തില്‍

ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാനന്ദന്‍
ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം:  സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. 

വിഎസ് ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. 

2013 ഓഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം. 

അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്‌.

Content Highlights: Solar case Oommen Chandy VS Achuthanandan 

Content Highlights: