സോളാര്‍ പീഡനക്കേസ്: എ.പി അനില്‍കുമാറിനെതിരെ തെളിവില്ലെന്ന് CBI; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എ.പി അനിൽകുമാർ.ഫോട്ടോ:മധുരാജ്|മാതൃഭൂമി
എ.പി അനിൽകുമാർ.ഫോട്ടോ:മധുരാജ്|മാതൃഭൂമി

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.പി അനില്‍ കുമാറിനെതിരെ തെളിവില്ലെന്ന് സിബിഐ. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (സിജെഎം) കോടതിയില്‍ സിബിഐ സമര്‍പ്പിച്ചു.

കേസില്‍ നേരത്തെ കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും അടൂര്‍ പ്രകാശിനും സിബിഐ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. സോളാര്‍ പീഡന പരാതിയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതിക്ക് പുറമെ ലൈംഗിക ചൂഷണവും നടന്നുവെന്നാണ് പരാതിക്കാരി മൊഴി നല്‍കിയിരുന്നത്.

Content Highlights: ap anil kumar, solar case, cbi