വിധിയെ തോൽപ്പിക്കാൻ ഒരു നാട് ഒന്നിക്കുന്നു; ഒറ്റ പ്രസവത്തിലെ മൂന്നു കുരുന്നുകളെ രക്ഷിക്കാൻ വേണം, 50 കോടി

മുക്കം (കോഴിക്കോട്): സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിതരായ മൂന്നു കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്. ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി നിവാസികളായ അരുൺ-ഷാൽമി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്നസ് അരുൺ, ഈഥൻ മോസസ് അരുൺ, ഒലിവർ ജോനാ അരുൺ എന്നിവരുടെ ചികിത്സയ്ക്കായാണ് നാട് കൈകോർക്കുന്നത്. കുട്ടികളുടെ ജീവൻ നിലനിർത്തുന്നതിനും തുടർചികിത്സയ്ക്കുമായി (ജീൻ തെറപ്പി) 50 കോടിയാണ് സമാഹരിക്കേണ്ടത്.
രാജ്യത്ത് ആദ്യമായാണ് ഒരു പ്രസവത്തിൽ ജനിച്ച മൂന്നുകുഞ്ഞുങ്ങൾക്ക് എസ്.എം.എ. 2 എന്ന ജനിതകരോഗം സ്ഥിരീകരിക്കുന്നത്. ഒരു വയസ്സും എട്ടുമാസവുമുള്ളവരാണ് കുട്ടികൾ. ശരീരത്തിലെ എസ്.എം.എൻ. പ്രോട്ടീൻ അളവ് കുറയുന്നതിലൂടെ സുഷുമ്നാ നാഡിയിലെ ആൽഫ മോട്ടോർ ന്യൂറോണുകൾക്ക് നാശംസംഭവിക്കുകയും പേശികളുടെ ശക്തി ക്രമേണ കുറയുകയുംചെയ്യുന്ന ഗുരുതരമായ ജനിതകരോഗമാണിത്.
ഇരിക്കുക, എഴുന്നേൽക്കുക, നടക്കുക തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ പ്രയാസകരമാകും. നിലവിൽ കുട്ടികൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ധനസമാഹരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളും ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പ്രൊഫൈലുകളും ആരംഭിച്ചിട്ടുണ്ട്.
പ്രിയങ്കാഗാന്ധി എം.പി., എം.കെ. രാഘവൻ എം.പി., എം.എൽ.എ.മാരായ സി.കെ. കാസിം, പി.കെ. ഫിറോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ, മുക്കം നഗരസഭാ അധ്യക്ഷ കെ.പി. ചാന്ദ്നി എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സൂപ്പർ സൗദയാണ് ചെയർപേഴ്സൺ.
അക്കൗണ്ട്: അരുൺ പി.ഡി.
അക്കൗണ്ട് നമ്പർ: 21360100162505
ഐ.എഫ്.എസ്.സി: FDRL0002136.
1️⃣ Google Pay വഴി UPI ID ഉപയോഗിച്ച് പണം അയയ്ക്കുമ്പോൾ
Google Pay വഴിയാണ് പണം അയയ്ക്കുന്നതെങ്കിൽ, UPI ID നൽകുന്നതിനായി ആദ്യം കാണുന്ന Search ബാർ ഉപയോഗിക്കരുത്. പകരം, ആപ്പിൽ രണ്ടാമതായി കാണുന്ന Pay Anyone എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിനുശേഷം അവിടെ UPI ID നൽകുക. തുടർന്ന് ലഭിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി മാത്രം പണം അയയ്ക്കുക.
2️⃣ ബാങ്ക് അക്കൗണ്ട് വഴി പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചാണ് പണം അയയ്ക്കുന്നതെങ്കിൽ, Google Pay, PhonePe തുടങ്ങിയ UPI ആപ്പുകളിലെ ബാങ്ക് ട്രാൻസ്ഫർ മാർഗം ഉപയോഗിക്കരുത്. പകരം, ബന്ധപ്പെട്ട ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴി മാത്രമേ അക്കൗണ്ട് ട്രാൻസ്ഫർ നടത്താവൂ.