സില്‍വര്‍ലൈന്‍ മംഗലാപുരം വരെ നീട്ടല്‍: കേരള - കര്‍ണാടക മുഖ്യമന്ത്രിമാര്‍ നാളെ ചര്‍ച്ച നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഞായറാഴ്ച) കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തും. സില്‍വര്‍ ലൈന്‍ മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച.
ഞായറാഴ്ച രാവിലെ 9.30-നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി വി.പി. ജോയിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടാവും.
ഓഗസ്ത് 30-ന് കോവളത്ത് നടന്ന മുഖ്യമന്ത്രിമാരുടെ സോണല്‍ മീറ്റിങ്ങില്‍വെച്ച് കര്‍ണാടക മുഖ്യമന്ത്രിയുമയി പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ തലശ്ശേരി-മൈസൂര്‍, നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെക്കുറിച്ചും ചര്‍ച്ചകളുണ്ടാവുമെന്നാണ് ലഭ്യമായ വിവരം.
Content Highlights: silver line extension to mangalore; pinarayi vijayan basavaraj bommai meeting tomorrow