കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് എതിരില്ലാത്ത ജയം

കോട്ടയം കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ സംഘടന അടിസ്ഥാനത്തിൽ നടന്ന ആദ്യ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് എതിരില്ലാത്ത ജയം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച എസ്എഫ്ഐ മുഴുവൻ സീറ്റുകളും ജയിച്ചു.
ആദ്യമായാണ് വിദ്യാർഥി സംഘടന ഔദ്യോഗിക പാനലിൽ മത്സരിച്ചത്. നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ മുഴുവൻ ജനറൽ സീറ്റുകളിലേക്കും എസ്എഫ്ഐ മാത്രമാണ് രംഗത്തുണ്ടായിരുന്നത്.
സ്ഥാപനം ആരംഭിച്ചത് മുതൽ ഇതുവരെ സ്വതന്ത്ര സ്ഥാനാർഥികളായിരുന്നു യൂണിയൻ ഭരിച്ചിരുന്നത്. ഭാരവാഹികൾ: അഭിനന്ദ് അനിൽകുമാർ (ചെയർപേഴ്സൺ), അനർഘ സുഗുണൻ (വൈസ് ചെയർപേഴ്സൺ), എസ്. അൻഷാൽ (ജനറൽ സെക്രട്ടറി), അനമൊയ് ബെറ (ആർട്സ് ക്ലബ് സെക്രട്ടറി), ഗൗതം ശങ്കർ (സ്പോർട്സ് ക്ലബ് സെക്രട്ടറി), യു.കെ. അജയ് (മാഗസിൻ എഡിറ്റർ).
Content Highlights: SFI wins all seats unopposed in the first-ever organized student union election at KR Narayanan Institute., The institute previously operated under independent candidates since its inception., Newly elected office bearers include Abhinand Anil Kumar as Chairperson., Marks a shift in the political landscape of the visual science institute.