കൊടിയേരിയുടെ ചിത്രമുള്ള ഫ്ലക്സ് വലിച്ചുകീറി SFI പ്രവർത്തകൻ; സംഭവം കൊല്ലത്തെ പ്രതിഷേധത്തിനിടെ, ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: എസ്.എഫ്.ഐ. പ്രതിഷേധത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിന ഫ്ലക്സ് എസ്.എഫ്.ഐ. പ്രവർത്തകർ വലിച്ചുകീറി. കൊല്ലത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. എസ്.എൻ. കോളേജിൽനിന്നാണ് പ്രതിഷേധം ആരംഭിച്ചത്. മാർച്ചിനിടെ സംഘത്തിൽനിന്ന് ഓടിവന്ന പ്രവർത്തകൻ റോഡരികിൽ വെച്ചിരുന്ന ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് കൊല്ലത്ത് എസ്.എഫ്.ഐ. പ്രവർത്തകർ മാർച്ച് നടത്തിയത്. ഫ്ലക്സ് വലിച്ചു കീറിയതിന് പിന്നാലെ, കോടിയേരിയുടെ ഫ്ലക്സ് ആണോ കീറിയത്, മാറിപ്പോയോ? എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് കേൾക്കാം.
കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓർമ്മദിനമാണ് ഇന്ന്. ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിന് പിന്നാലെ കൂടുതൽ പ്രവർത്തകർ എത്തി ഫ്ലക്സ് ബോർഡ് അവശിഷ്ടങ്ങൾ തൊട്ടടുത്തുള്ള കുഴിയിൽ നിക്ഷേപിക്കുകയായിരുന്നു.