SFI നിർമിക്കുന്ന രക്തസാക്ഷി മണ്ഡപത്തെച്ചൊല്ലി തർക്കം; പോലീസിന് പരാതിനൽകി ലോ കോളേജ് പ്രിൻസിപ്പൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: ഗവ. ലോ കോളേജ് വളപ്പിൽ എസ്എഫ്‌ഐ നിർമിക്കുന്ന രക്തസാക്ഷിമണ്ഡപത്തെച്ചൊല്ലി തർക്കം. കോളേജിന്റെ അനുമതിയില്ലാതെ എസ്എഫ്ഐ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ച് കോളേജ് അധികൃതരും രംഗത്തെത്തി.

രക്തസാക്ഷിമണ്ഡപത്തിന്റെ നിർമാണത്തിന് അനുമതിയില്ലാഞ്ഞിട്ടും എസ്എഫ്‌ഐ കോളേജ് യൂണിയൻ ഭാരവാഹികളടക്കം നിർമാണസാമഗ്രികളുമായി ഞാറാഴ്ച ഉച്ചയ്ക്ക് കോളേജിൽ എത്തിയതോടെ സംഭവം വിവാദമായി. കോളേജ് അധികൃതർ നിർമാണം തടഞ്ഞെങ്കിലും ‌എസ്എഫ്െഎ പ്രവർത്തകർ നിർമാണവുമായി മുന്നോട്ടുപോയി. ഇതേത്തുടർന്ന് പ്രിൻസിപ്പൽ മ്യൂസിയം പോലീസിനെ വിവരമറിയിച്ചു.

അതേസമയം, കോളേജിൽ അത്തരത്തിലൊരു നിർമാണം നടത്തിയിട്ടില്ലെന്ന് എസ്എഫ്െഎ യൂണിയൻ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസിൽ പ്രിൻസിപ്പൽ പരാതി നൽകി. വർഷങ്ങൾക്കുമുൻപ് കോളേജിൽ താത്കാലിക ഷെഡ്ഡ് നിർമിച്ചതു വിവാദമായിരുന്നു.

Content Highlights: SFI's Martyr's Memorial Controversy at Govt. Law College, Thiruvananthapuram