സംസ്ഥാന കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം:രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളുകളില്‍ ഇത്തവണ കലോത്സവവേദികളുണരും. ഈ വര്‍ഷം ഡിസംബറിലോ അടുത്തവര്‍ഷം ജനുവരിയിലോ കോഴിക്കോട്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ധാരണയായി. സ്‌കൂള്‍ കായികമേളയ്ക്ക് നവംബറില്‍ തിരുവനന്തപുരവും ശാസ്ത്രമേളയ്ക്ക് ഒക്ടോബര്‍-നവംബറില്‍ എറണാകുളവും വേദിയാവും.
സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ കോട്ടയത്തും അധ്യാപകദിനാഘോഷവും ടി.ടി.ഐ. കലോത്സവവും സെപ്റ്റംബറില്‍ കണ്ണൂരിലും സംഘടിപ്പിക്കാനും ധാരണയായി.
കലോത്സവമടക്കമുള്ള വിവിധ മേളകള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ചര്‍ച്ചനടത്തി.
Content Highlights: School Kalolsavam 2022-23