സാമുവൽ മാർ തെയോഫിലോസ് ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ചിൻ്റെ പുതിയ തലവൻ

തിരുവല്ല: ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ചിൻ്റെ അധ്യക്ഷനായി സാമുവൽ മാർ തെയോഫിലോസ് മെത്രാപ്പൊലീത്തയെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച സഭാ ആസ്ഥാനത്ത് ചേർന്ന സിനഡിൽ ഏകകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. സഭയുടെ ചെന്നൈ ആർച്ച് ബിഷപ്പാണ് തെയോഫിലോസ്.
ബിലീവേഴ്സ് സഭയുടെ സ്ഥാപകൻ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത അമേരിക്കയിൽ വാഹനാപകടത്തിൽ അന്തരിച്ചതിനെ തുടർന്നാണ് പിൻഗാമിയെ നിശ്ചയിച്ചത്. ജൂൺ 22-ന് സ്ഥാനാരോഹണം നടക്കും.
Content Highlights: Samuel Mar Theophilos head of Believers Eastern Church