സ്ത്രീസമൂഹം യുവതീപ്രവേശന വിലക്കുമായി സഹകരിക്കുന്നു- തന്ത്രി കണ്ഠര് രാജീവര് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ശബരിമല ആചാരത്തിന്റെ ഭാഗമായ യുവതി പ്രവേശന വിലക്ക് കേരള സമൂഹം അംഗീകരിച്ചിട്ടുള്ളതാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ഈ ആചാരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുള്ള കേരളത്തിലെ സ്ത്രീ സമൂഹം യുവതി പ്രവേശന വിലക്കുമായി സഹകരിക്കുന്നുണ്ടെന്നും തന്ത്രി സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ വിശദീകരിച്ചിട്ടുണ്ട്.
യുവതി പ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്നത്തിൽ വ്യക്തമായതെന്നും തന്ത്രി കണ്ഠര് രാജീവര് സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദ്ദേശമായി ഇത് അംഗീകരിക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടു. ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Tantri Kandararu Rajeevaru argues in the Supreme Court that the Kerala society supports the Sabarimala women entry ban.