ശബരിമലയിലെ മുന്നൊരുക്കം; പമ്പ സന്ദർശിച്ച് മന്ത്രി കെ.എം.ഷാജി

#ന്യൂസ് ഡെസ്ക്
കെ.എം.ഷാജി പമ്പയിലെത്തിയപ്പോള്‍
കെ.എം.ഷാജി പമ്പയിലെത്തിയപ്പോള്‍

പത്തനംതിട്ട: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി പമ്പ സന്ദർശിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പത്തനംതിട്ട ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും അധ്യക്ഷന്മാർ സെക്രട്ടറിമാർ ജില്ല ജെഡി എന്നിവരുടെ യോഗവും മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറെറ്റിൽ ചേർന്നു.

ജില്ലയിലെ മുഴുവൻ വിശ്രമ കേന്ദ്രങ്ങളിലും ശുചിത്വമുറപ്പാക്കാനും മൊബൈൽ ചാർജിങ് ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. ജില്ലയിൽ ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിൽ AE, സെക്രട്ടറി തസ്തികളിലേക്ക് ഒഴിവുകൾ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് നിയമനം നടത്താനും മന്ത്രി നിർദ്ദേശിച്ചു

Content Highlights: Minister KM Shaji inspected Pampa for Sabarimala pilgrimage preparations. Read about sanitation, mobile charging, and internet updates. Plan ahead!