ശബരിമല വിഷയം: വിധിയനുസരിച്ച് എല്ലാവരുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണും- എസ്.ആര്‍.പി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. സുപ്രീം കോടതി വിധി വരുമ്പോള്‍ അതനുസരിച്ച് എന്തുവേണമെന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. എല്ലാ അനുഭവങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ പരിഗണിക്കേണ്ടതുണ്ട്. നേരത്തെ കോടിതി വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പാര്‍ട്ടി പരിഗണിച്ചുവെന്നും എസ്ആര്‍പി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
"അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ പാര്‍ട്ടി സമീപിക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യത പ്രധാനമാണ്. യുവതി യുവാക്കളും പരിചയ സമ്പന്നരും വ്യത്യസ്ത മേഖലകളിലെ വിദഗ്ധരും സ്ഥാനാര്‍ഥികളായി വേണം. പൊതുവേ സ്വീകാര്യമായ സ്ഥാനാര്‍ഥി പട്ടികയാണ് പാര്‍ട്ടി അവതരിപ്പിക്കുക". സ്ഥിരമായി മത്സരിക്കുന്ന മുഖങ്ങളെ ഒഴിവാക്കുമെന്നും എസ്ആര്‍പി പറഞ്ഞു.
എന്‍.എസ്.എസ്, എന്‍.എന്‍.ഡി.പി അടക്കമുള്ള സമുദായ സംഘടനകളോട് പാര്‍ട്ടിക്ക് ബന്ധമുണ്ട് എല്ലാവരോടും ഒരേ സമീപനമാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരേയുള്ള സുധാകരന്റെ പരാമര്‍ശം തൊഴിലെടുക്കുന്ന എല്ലാവരേയും അപമാനിക്കുന്നതാണ്. രാജ്യത്തെ ജനാധിപത്യ സമൂഹം ഇതിനെ തള്ളിക്കളയുമെന്നും എസ്ആര്‍പി കൂട്ടിച്ചേര്‍ത്തു.
content highlights: Sabarimala issue will be discussed with everyone says SRP
Content Highlights: