കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ കണ്ടത് ഒന്നിലേറെ തവണ? പുതിയ ചിത്രങ്ങൾ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കടത്തുകേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒരുമിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഒന്നിലധികം തവണ കടകംപള്ളി പോറ്റിയുടെ വീട്ടിലെത്തിയെന്നാണ് സൂചന. ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒരുതവണ താൻ പോയിട്ടുണ്ടെന്നായിരുന്നു കടകംപള്ളി സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നത്. വീട്ടിൽ ഒരു ചടങ്ങ് നടക്കുന്നുണ്ടെന്ന് പറഞ്ഞ് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അന്ന് പുറത്തുവന്നിരുന്നു.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്തെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ ഒന്നിലേറെ തവണ എത്തിയിട്ടുണ്ടെന്ന് പ്രദേശവാസി പറഞ്ഞിരുന്നു. ഇത് കടകംപള്ളി സുരേന്ദ്രൻ തള്ളി. എന്നാൽ, പുറത്തുവന്ന പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നത് കടകംപള്ളി സുരേന്ദ്രൻ ഒന്നിലേറെ തവണ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ട് എന്നാണ്.
ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്റെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു.
Content Highlights: Sabarimala Gold Smuggling Case: New Photos Emerge of Ex-Minister Kadakampally Surendran with Key Accused