‘ശബരിമലയിലെ സ്വർണപ്പാളി കോടിക്കണക്കിന് രൂപയ്ക്ക് വിറ്റു’; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണപ്പാളി കേസിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ശബരിമലയിൽനിന്ന് ഇളക്കിമാറ്റിയ സ്വർണപ്പാളികൾ ശനിദോഷം അകറ്റാനും ഐശ്വര്യത്തിനായുമായും കോടിക്കണക്കിന് രൂപക്ക് ബെംഗളൂരുവിൽ വിറ്റഴിച്ചുവെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്നാണ് വിവരം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് റിപ്പോർട്ട് പരിശോധിക്കുന്നത്.
വിജിലൻസ് എസ്പി സുനിൽകുമാറാണ് ശബരിമല സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങളാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. മൂന്നാമതായാണ് കേസ് ലിസ്റ്റ് ചെയിരുന്നതെങ്കിലും ആദ്യത്തെ ഐറ്റമായി തന്നെ കോടതി റിപ്പോർട്ട് പരിഗണിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും എസ്പി ശശിധരനും കോടതിയിൽ ഹാജരായിട്ടുണ്ട്.
Content Highlights: Sabarimala Gold Plates Sold in Bengaluru: Devaswom Vigilance Report Submitted to High Court