എം.ആർ. അജിത് കുമാറിന് പകരം എസ്. ശ്രീജിത്ത്? പുതിയ ഡിജിപിയെ നിയമിക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: ഡിജിപി നിയമനത്തിൽ നിർണായക നീക്കവുമായി സർക്കാർ. എം.ആർ. അജിത് കുമാറിന് പകരം എസ്. ശ്രീജിത്തിനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ ജയിൽ മേധാവി സ്ഥാനത്തുള്ള എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാനുള്ള ശുപാർശ മുഖ്യമന്ത്രി പരിശോധിക്കുന്നതായാണ് വിവരം.
ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ ഈ മാസം വിരമിക്കും. ഈ ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കായിരിക്കും പ്രൊമോഷൻ ലഭിക്കുക. നിലവിൽ സുരേഷ് രാജ് പുരോഹിത് ആണ് അടുത്ത മുതിർന്ന ഉദ്യോഗസ്ഥൻ. എന്നാൽ, അദ്ദേഹം നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അദ്ദേഹം കഴിഞ്ഞാൽ എം.ആർ. അജിത് കുമാറായിരുന്നു പദവിക്ക് യോഗ്യൻ. എന്നാൽ, രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ സാഹചര്യത്തിലാണ് എസ്. ശ്രീജിത്തിലേക്ക് നീക്കമെത്തിയത്.
ഡിസംബറിൽ ചേർന്ന സ്ക്രീനിങ് തല കമ്മിറ്റി, ഉദ്യോഗസ്ഥരുടെ മുൻഗണന അനുസരിച്ചുള്ള ശുപാർശ നൽകിയിരുന്നു. ഈ ഫയലാണ് ഇപ്പോൾ മുഖ്യമന്ത്രി പരിഗണിക്കുന്നത്. നിലവിൽ എം.ആർ. അജിത് കുമാർ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്. എന്നാൽ, അടുത്ത മാസം മാത്രമാണ് അദ്ദേഹത്തിന്റെ ഹർജി പരിഗണിക്കുക. ഇതിന് സമയമെടുക്കും എന്നതിനാലാണ് അടുത്ത ഉദ്യോഗസ്ഥന് പ്രൊമോഷൻ നൽകേണ്ട സാഹചര്യം ഉണ്ടായത്.
Content Highlights: Government is considering promoting S. Sreejith to DGP rank., M.R. Ajith Kumar currently faces suspension due to legal controversies., The vacancy arises following the upcoming retirement of Fire Force Chief Nitin Agrawal., The Chief Minister is reviewing the screening committee's recommendations.