നിയമനത്തട്ടിപ്പ് കേസ്; മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ച് രണ്ടാം പ്രതി ലെനിൻ രാജ്

ലെനിന്‍ രാജ്‌
ലെനിന്‍ രാജ്‌

തിരുവനന്തപുരം: മെഡിക്കല്‍ ഓഫീസര്‍ നിയമന തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ലെനിൻ രാജ് മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്.‌ കോഴിക്കോട്ട് അഭിഭാഷകനാണ് ലെനിൻ. 

കേസിലെ ഒന്നാം പ്രതിയായ അഖില്‍ സജീവും ലെനിൻ രാജും നിലവിൽ ഒളിവിൽ തുടരുകയാണ്. കേസിലെ മൂന്നാം പ്രതിയായ റയീസിനെ മാത്രമാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 

ചൊവ്വാഴ്ച റയീസിനെയും ഹരിദാസിന്റെ സുഹൃത്ത് ബാസിതിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് വിട്ടയച്ച ബാസിത്തിനോട് ശനിയാഴ്ച വീണ്ടും സ്റ്റേഷനിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കന്റോൺമെന്റ് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

അതേസമയം, പരാതിക്കാരന്‍ ഹരിദാസന്‍ രണ്ട് ദിവസവും ചോദ്യംചെയ്യലിന് ഹാജരായില്ല. ഇദ്ദേഹം ഒളിവിലാണെന്ന സംശയവും പോലീസിനുണ്ട്. 

Content Highlights: Recruitment scam case, Second accused Lenin Raj filed anticipatory bail application