മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിനെതിരേ രാജ്മോഹൻ ഉണ്ണിത്താൻ, റെയിൽവേ മന്ത്രിക്ക് കത്തയച്ചു

കാസർകോട്: ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക് മാറ്റിയ റെയിൽവേ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.
ഇതോടെ മംഗളൂരുവിൽനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ തീവണ്ടികളുടെ നിയന്ത്രണം പൂർണമായും മൈസൂരു ഡിവിഷനിലേക്ക് മാറും. അവ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങൾ കേരളത്തിന് അനുകൂലമാകണമെന്ന് നിർബന്ധമില്ല. ഈ തീവണ്ടികളിലെ എമർജൻസി ക്വാട്ട ടിക്കറ്റ് അടക്കം ഇനിമുതൽ ലഭിക്കുന്നതിന് കേരളത്തിലുള്ളവർ മൈസൂരു ഡിവിഷനെ ആശ്രയിക്കേണ്ടിവരും.
കൂടാതെ ഏകദേശം 37 കോടിയോളം രൂപയാണ് പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ ഇല്ലാതാകുന്നത്. അതിനാൽ ഈ തീരുമാനത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് എം.പി. റെയിൽവേ മന്ത്രിക്കും മറ്റ് ഉന്നത അധികാരികൾക്കും കത്തയച്ചു.
Content Highlights: Railway order shifts stations from Ullal to Mangaluru from Palakkad to Mysuru division., Kerala loses control over emergency quota tickets and train management.