പി.വി. ചന്ദ്രനും കുടുംബവും വി.എസിന്റെ ഭാര്യയെ സന്ദർശിച്ചു

മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രനും ഭാര്യ ഹേമലതാ ചന്ദ്രനും തിരുവനന്തപുരത്തെ വേലിക്കകത്ത് വസതിയിൽ വി.എസ്. അച്യുതാനന്ദന്റെ ഭാര്യ വസുമതിയെ സന്ദർശിച്ചപ്പോൾ. വി.എസിന്റെ മരുമകൾ ഡോ. രജനി, മകൻ വി.എ. അരുൺകുമാർ എന്നിവർ സമീപം

തിരുവനന്തപുരം: മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനും ഭാര്യ ഹേമലതാ ചന്ദ്രനും വി.എസ്. അച്യുതാനന്ദന്റെ കുടുംബത്തെ സന്ദർശിച്ചു. ലോ കോളേജ് ജങ്ഷനു സമീപമുള്ള വി.എസിന്റെ വേലിക്കകത്ത് വസതിയിൽ എത്തിയാണ് വി.എസിന്റെ ഭാര്യ വസുമതിയെയും മകൻ അരുൺ കുമാറിനെയും സന്ദർശിച്ചത്. വി.എസിന് പദ്‌മവിഭൂഷൺ ലഭിച്ചതിലുള്ള സന്തോഷവും പി.വി. ചന്ദ്രൻ പങ്കുവെച്ചു.

പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് വി.എ. അരുൺകുമാർ പറഞ്ഞു. മുൻപ് പല നേതാക്കളും പുരസ്കാരം സ്വീകരിച്ചിട്ടില്ല, എന്നാൽ അവർ ജീവിച്ചിരുന്ന സമയത്താണ് പുരസ്കാരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വി.എസിന്റെ ഭാര്യ വസുമതിയുടെ ആരോഗ്യവിവരങ്ങളും പി.വി. ചന്ദ്രനും ഭാര്യ ഹേമലതാ ചന്ദ്രനും തിരക്കി. ചുവരിൽ തൂക്കിയിരുന്ന വി.എസിന്റെയും ഭാര്യ വസുമതിയുടെയും വിവാഹചിത്രം കണ്ട് പഴയ ഓർമകളും പങ്കുവെച്ചു. അരുൺകുമാറിന്റെ ഭാര്യ ഡോ. രജനിയും ഒപ്പമുണ്ടായിരുന്നു.

Content Highlights: Mathrubhumi Chairman PV Chandran and wife Hemalatha Chandran visited VS Achuthanandan`s family, sharing joy over his Padma Vibhushan.