87-ാം പിറന്നാൾ ആഘോഷിച്ച് മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ; തലപ്പാവണിയിച്ച് മുഖ്യമന്ത്രി

കൊച്ചി: എൺപത്തിയേഴാം പിറന്നാൾ ആഘോഷിച്ച് മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ. ജന്മദിനാശംസകൾ നേർന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അദ്ദേഹത്തെ തലപ്പാവണിയിക്കുകയും കേക്ക് നൽകി ആദരിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ജന്മവൃക്ഷമായ കാഞ്ഞിരത്തിന്റെ തൈയും മുഖ്യമന്ത്രി സമ്മാനിച്ചു. ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് അപ്രതീക്ഷിതമായി പി.വി. ചന്ദ്രന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചത്.
Content Highlights: Mathrubhumi Managing Editor PV Chandran celebrated his 87th birthday, Chief Minister V.D. Satheesan honored him at an event, A Kanjiram sapling was gifted as his birth tree