മണ്ടോവി ഫ്രണ്ട്ഷിപ്പ് മലയാളി അസോസിയേഷന് പുരസ്കാരം പി.എസ്. ശ്രീധരന്‍പിള്ളക്ക് കൈമാറി

രാജ്ഭവന് (ഗോവ): സാഹിത്യ മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മണ്ടോവി ഫ്രണ്ട്ഷിപ്പ് മലയാളി അസോസിയേഷന് നല്കുന്ന പുരസ്കാരവും പ്രശസ്തിപത്രവും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയ്ക്ക് സമര്‍പ്പിച്ചു. രാജ്ഭവന് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കവി വി. മധുസൂദനന് നായരാണ് പുരസ്കാരം കൈമാറിയത്.
ശ്രീധരന്‍പിള്ള ബഹുമുഖ പ്രതിഭയാണെന്ന് പുരസ്കാരം സമര്‍പ്പിച്ചശേഷം മധുസൂദനന് നായര്‍ പറഞ്ഞു. നിയമരംഗത്തും സാമൂഹികപ്രവര്‍ത്തന രംഗത്തും ഭരണപരമായ രംഗത്തും അങ്ങേയറ്റം ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന സമയത്തുതന്നെ കവിതയും കഥയും ലേഖനങ്ങളുമൊക്കെ എഴുതാന്‍ അദ്ദേഹത്തിന് കഴിയുന്നുവെന്നും മധുസൂദനന് നായര്‍ ചൂണ്ടിക്കാണിച്ചു
ചടങ്ങില്‍ ഓട്ടൂര്‍ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കെ.വി. മോഹന്‍കുമാര്‍ ഐ.എ.എസ്., എറണാകുളം ജില്ലാ ജഡ്ജി കെ. സോമന്, സിനിമാ സംവിധായകനും എഴുത്തുകാരനുമായ പ്രേംചന്ദ്, അഡ്വ. എം. രാജന്, അരവിന്ദാക്ഷന് എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: ps sreedharan pillai, v madhusoodanan nair