ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ് പ്രശാന്തിന് ജാമ്യം

#ന്യൂസ് ഡെസ്ക്
പി.എസ്. പ്രശാന്ത് | ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപം
പി.എസ്. പ്രശാന്ത് | ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിന് ജാമ്യം. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ഗൂഢാലോചനയ്ക്ക് തെളിവുകളില്ലെന്ന് കാട്ടി പി.എസ് പ്രശാന്ത് ആദ്യം സമർപ്പിച്ച ജാമ്യഹർജി കോടതി തള്ളിയിരുന്നു

ജൂലൈ 23നാണ് പി.എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ അജികുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജൂലൈ 23നാണ് ഇരുവരെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ശബരിമലയിലെ സ്വർണപ്പാളികൾ അനധികൃതമായി നവീകരണത്തിനായി കൊണ്ടുപോയ സംഭവത്തിലാണ് പി.എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. 2019ലെ സ്വർണ്ണക്കവർച്ച മറച്ചുവെക്കുന്നതിനായി 2021ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണപ്പാളികൾ നൽകിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രശാന്തിനെ കേസിൽ പതിനേഴാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.

Content Highlights: Ps Prashanth receives bail in the Sabarimala gold heist case due to health issues, as ruled by the Kollam Vigilance Court.