പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി വിജയരാഘവൻ അന്തരിച്ചു

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം:  പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി വിജയരാഘവൻ അന്തരിച്ചു. കിംസ് വൈസ് ചെയർമാൻ ആയിരുന്നു. ഇന്ത്യയിൽ ആദ്യമായി 2D എക്കോകാർഡിയോഗ്രാഫി സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിലും അത്യാധുനിക ഹൃദ്രോഗ ചികിത്സ കുറഞ്ഞ ചിലവിൽ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. 

മയോകാർഡിയൽ ഫൈബ്രോസിസ് എന്ന രോഗവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. കേവലം ചികിത്സയ്ക്കപ്പുറം മെഡിക്കൽ ശാസ്ത്രരംഗത്തെ പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കും പുതിയ ദിശാബോധം നൽകാൻ അദ്ദേഹത്തിന് സാധിച്ചു. മെഡിക്കൽ ശാസ്ത്രരംഗത്തെ പഠനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുൻനിർത്തി 2009-ലാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചത്.

തിരുവനന്തപുരത്തെ പ്രശസ്തമായ കിംസ് ആശുപത്രിയുടെ (KIMS Hospital) സ്ഥാപക ഡയറക്ടറും വൈസ് ചെയർമാനുമായിരുന്നു.  ഇന്ത്യൻ അക്കാദമി ഓഫ് എക്കോകാർഡിയോഗ്രാഫി, ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Content Highlights: Dr. G. Vijayaraghavan, a renowned cardiologist and KIMS vice chairman, was honored with Padma Shri for his contributions to healthcare.