സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ, കോൺഗ്രസ് നേതാവിന്റെ പരാതിയിൽ കടകംപള്ളി സുരേന്ദ്രനെതിരേ അന്വേഷണം

തിരുവനന്തപുരം: കോൺഗ്രസ് നേതാവിന്റെ പരാതിയിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ പ്രാഥമികാന്വേഷണം. മന്ത്രിയായിരുന്ന കാലത്ത് മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്‌തെന്ന സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് നേതാവ് എം. മുനീർ നൽകിയ പരാതിയിലാണ് സിറ്റി പോലീസ് പ്രാഥമികാന്വേഷണത്തിനു നിർദേശിച്ചത്.മുനീർ സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതി സിറ്റി പോലീസ് കമ്മിഷണർ തോംസൺ ജോസിനു കൈമാറുകയായിരുന്നു.
മൂന്നാംകക്ഷിയാണ് പരാതി നൽകിയതെന്നതിനാൽ തെളിവുകളുണ്ടെങ്കിൽ അതു ലഭ്യമാക്കിയശേഷമാകും തുടർനടപടികളിലേക്കു നീങ്ങുക. പരാതിക്കാരനിൽനിന്ന് അടുത്ത ദിവസം പോലീസ് മൊഴിയെടുത്തേക്കും. അതേസമയം, തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യക്തിഹത്യയ്ക്കു ശ്രമിച്ചെന്നാരോപിച്ച് മുനീറിനെതിരേ കടകംപള്ളി സുരേന്ദ്രൻ മാനനഷ്ടത്തിന് നോട്ടീസയച്ചിരുന്നു.
Content Highlights: Preliminary Inquiry Launched Against Kadakampally Surendran Following Congress Leader's Complaint