തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ്. ബര്‍ഷത്തി(29)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജയിലിന് സമീപത്തുതന്നെയുള്ള വാടക ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച പകല്‍ ഡ്യൂട്ടിയായിരുന്നു. ഇതിനു ശേഷം ജയിലിന് സമീപത്തുള്ള കോട്ടേഴ്‌സിലേക്ക് പോകുകയായിരുന്നു. രാവിലെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: A 29-year-old assistant prison officer was found dead in his quarters near Tavanur Central Jail