'പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക തയ്യാറാക്കണം;ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുത്'

തിരുവനന്തപുരം : കോവിഡ് ലോക്ഡൗൺ മൂലം നമ്മുടെ സംസ്ഥാനത്ത് ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതതെന്നും പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണമെന്നും മുക്യമന്ത്രി പിണറായി വിജയന്‍. വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- ലോക്ക്ഡൗണില്‍ മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവര്‍ക്ക് അതെത്തിച്ചു കൊടുക്കണം. പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണം.
- ഏതെങ്കിലും യാചകര്‍ ചില പ്രദേശങ്ങളിലുണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണം. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം.
- പട്ടണങ്ങളിലും മറ്റും വീടുകളിലല്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അത്തരമാളുകള്‍ക്ക് ഭക്ഷണം ലഭിക്കുമെന്നുറപ്പുണ്ടാകണം. ജനകീയ ഹോട്ടലുള്ളിടത്ത് അതുവഴി ഭക്ഷണം നല്‍കാനാകും. മറ്റിടങ്ങളില്‍ സമൂഹ അടുക്കള ആരംഭിക്കാനാവണം.
- ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണം. അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗ വ്യാപന സാധ്യത കൂടുതലാണ്. അവിടെ പ്രത്യേക ശ്രദ്ധ വേണം. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ആരെയും അനുവദിക്കരുത്.
- ഭക്ഷണ പ്രശ്‌നം തദ്ദേശ സ്വയംഭരണ സമിതികള്‍ ശ്രദ്ധിക്കണം. അവര്‍ നടപടി സ്വീകരിക്കണം.
- ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവസ്യത്തിന് ഗതാഗത പ്ലാനുണ്ടാകണം. ആംബുലന്‍സ് മാത്രമല്ല മറ്റ് വാഹനങ്ങളും ഉപയോഗിക്കണം. പഞ്ചായത്തില്‍ 5 നഗരസഭയില്‍ പത്ത് എന്ന രീതിയില്‍ വാഹനങ്ങളുണ്ടാവണം. തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രി പങ്കുവെച്ചു.
Content Highlights: