കേരളീയർക്ക് ഓണാശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

#ന്യൂസ് ഡെസ്ക്
രാഷ്ട്രപതി ദ്രൗപതി മുര്‍മു | Photo: ANI
രാഷ്ട്രപതി ദ്രൗപതി മുര്‍മു | Photo: ANI

ന്യൂഡൽഹി: തിരുവോണദിനത്തിന്റെ തലേന്ന് എല്ലാ കേരളീയർക്കും ഓണാശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റേയും പാരമ്പര്യത്തിന്റേയും അതുല്യമായ ഉദാഹരണമാണ് ഓണമെന്ന് ആശംസാ സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു. ഈ ആഘോഷ വേളയിൽ നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ ആദരിക്കാനും ദേശീയ ഐക്യത്തെ ശക്തിപ്പെടുത്താനും പ്രതിജ്ഞയെടുക്കാമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

'ഓണത്തിന്റെ ശുഭകരമായ വേളയിൽ, എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന കേരളീയരായ സഹോദരീ സഹോദരന്മാർക്ക് എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. വിളവെടുപ്പിന്റെ ആഘോഷമായ ഓണം, കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും അതുല്യ ഉദാഹരണമാണ്. സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങൾക്കപ്പുറം ഒരുമയുടെയും സഹകരണത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഈ ഉത്സവം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ കർഷകരോടുള്ള നന്ദി പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഓണം. ഈ ആഘോഷ വേളയിൽ നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ ആദരിക്കാനും ദേശീയ ഐക്യത്തെ ശക്തിപ്പെടുത്താനും പ്രതിജ്ഞയെടുക്കാം.' -രാഷ്ട്രപതി പറഞ്ഞു.

Content Highlights: President Droupadi Murmu extended warm Onam greetings to all citizens, particularly Malayalis worldwide, highlighting the festival as a celebration of Kerala's rich heritage, farmer gratitude, and national unity.