പ്രേം നസീറിന്റെ മകൾ ലൈലാ ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രേം നസീറിന്റെ മൂത്തമകൾ ലൈലാബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം സ്വദേശമായ തിരുവനന്തപുരത്ത് വ്യാഴാഴ്ച.
1950 ഓഗസ്റ്റ് 24-ന് ചിറയിൻകീഴിൽ ജനനം. ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽ.പി. സ്‌കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെന്റ് റോക്‌സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അന്തരിച്ച റിട്ടയേർഡ് സൂപ്രണ്ടിങ് എൻജിനീയർ പി.എ. റഷീദാണ് ഭർത്താവ്. സജിത്ത്, സോജ എന്നിവർ മക്കളാണ്.
പ്രേം നസീറിന്റെ 60 വർഷം പഴക്കമുള്ള ചിറയിൻകീഴിലെ വീടിന്റെ പേര് മകളുടെ പേരിനെ സൂചിപ്പിക്കുന്ന ലൈലാ കോട്ടേജ് എന്നാണ്. പ്രേം നസീറിനെക്കുറിച്ച് 'ഇതിലെ പോയത് വസന്തം' എന്നൊരു ഓർമ പുസ്തകം രചിച്ചിട്ടുണ്ട്.
സഹോദരൻ: ഷാനവാസ്, സഹോദരികൾ: റസിയ, റിത.
Content Highlights: Legendary actor Prem Nazir's eldest daughter, Laila Begum, passed away at the age of 76 in Kozhikode. She was born on August 24, 1950, in Chirayinkeezhu and completed her education across schools in Kerala and Chennai. She was married to the late retired Superintending Engineer P.A. Rasheed and is survived by children Sajith and Soja. Prem Nazir's 60-year-old family house in Chirayinkeezhu was named 'Laila Cottage' after her. She had authored a memoir about her father titled 'Ithile Poyathu Vasantham'.