പിപി സുനീർ സിപിഐ രാജ്യസഭാ സ്ഥാനാർഥി

തിരുവനന്തപുരം: സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർഥിയായി പി.പി. സുനീർ മത്സരിക്കും. പലപേരുകളും രാജ്യസഭാ സ്ഥാനാർഥിയായി സിപിഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു കേട്ടിരുന്നെങ്കിലും അവസാനം മലപ്പുറം പൊന്നാനി സ്വദേശി പി.പി. സുനീറിലേക്കെത്തുകയായിരുന്നു. സി.പി.ഐ. എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ചായിരുന്നു സ്ഥാനാർഥിയെ നിശ്ചയിച്ചത്.
വയനാട് സി.പി.ഐയുടെ മുൻ ജില്ലാ അധ്യക്ഷനായിരുന്നു. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും പൊന്നാലിയിലും അടക്കം മത്സരിച്ചിരുന്നു. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്നും കൃത്യമായി നിർവ്വഹിക്കുമെന്നും പിപി സുനീർ പ്രതികരിച്ചു.
സിപിഐ മുതിർന്ന നേതാവ് ആനി രാജ, പ്രകാശ് ബാബു അടക്കമുള്ളവരുടെ പേര് സിപിഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു കേട്ടിരുന്നുവെങ്കിലും അവസാനം പി.പി. സുനീറിലേക്ക് സ്ഥാനാർഥി നിർണയത്തിലെത്തുകയായിരുന്നു.
Content Highlights: pp suneer cpi rajya sabha candidate