പോലീസിനെ വിമർശിച്ച് സിപിഎം നേതാവിട്ട പോസ്റ്റിന് ലൈക്ക്; എസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പോലീസിനെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആർ.പി. അരവിന്ദിനെ ആണ് സസ്പെൻഡ് ചെയ്തത്.
സിപിഎം നേതാവ് ഐ.പി. ബിനുവിന്റ പോസ്റ്റിനാണ് അരവിന്ദ് ലൈക്ക് ചെയ്തത്. പോലീസിനെ വിമർശിക്കുന്ന പോസ്റ്റിൽ ലൈക്ക് ചെയ്തത് അച്ചടക്കലംഘനമാണെന്ന വിലയിരുത്തലിലാണ് നടപടി. 'അരവിന്ദ് അഭയം' എന്ന പ്രൊഫൈലിൽനിന്നാണ് ബിനുവിന്റെ പോസ്റ്റിന് ലൈക്ക് ചെയ്തത്.
Content Highlights: Grade SI R.P. Aravind suspended from Thiruvallam station, Suspended for liking a Facebook post by CPM leader I.P. Binu, Action taken based on disciplinary violation regarding police criticism