പൈപ്പ് പൊട്ടി; കോട്ടയം മെഡിക്കൽ കോളേജിൽ പുതിയ സർജറി ബ്ലോക്കിൽ ചോർച്ച

പൈപ്പ് പൊട്ടി വെള്ളം ചോരുന്ന ദൃശ്യം | ഫോട്ടോ: മാതൃഭൂമി ന്യൂസ്
പൈപ്പ് പൊട്ടി വെള്ളം ചോരുന്ന ദൃശ്യം | ഫോട്ടോ: മാതൃഭൂമി ന്യൂസ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പുതിയ സർജറി ബ്ലോക്കിൽ ചോർച്ച. സർജറി ബ്ലോക്കിന്റെ എ-വൺ കെട്ടിടത്തിലെ മുകളിലെ നിലയിൽ സിഎസ്ആർ ബ്ലോക്കിലാണ് ചോർച്ചയുണ്ടായത്. പൈപ്പ് പൊട്ടി വന്ന വെള്ളത്തിന്റെ ശക്തികൊണ്ട് മുറിയിലെ സീലിംഗ് ഇളകിമാറി വെള്ളം താഴേക്കു വീഴുകയായിരുന്നു. ശസ്ത്രക്രിയ നടത്തുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മുറിയാണിത്.  

കഴിഞ്ഞ ആഴ്ച ആശുപത്രിയിലുണ്ടായ അപകടത്തിൽ ഒരാൾക്കു ജീവൻ നഷ്‌ടമായ സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിലേക് മാറിയത്. പെട്ടന്നുണ്ടായ പുതിയ ബ്ലോക്കിലേക്കുള്ള മാറ്റം പെട്ടന്നായതിനാൽ  അറ്റകുറ്റപണികൾ പൂർത്തിയാക്കാനുള്ള സമയം ലഭിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കെട്ടിടം നിർമിക്കാനുള്ള സമയബന്ധിതമായി അനുവദിച്ചിരുന്ന കാലാവധിക്ക് മുന്നെയാണ് പുതിയ കെട്ടിടത്തിലേക് മാറിയത്. പൂർണ സജ്ജമായിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവം ഒഴിവാക്കാമായിരുന്നു. കരാറുകാരുടെ ചുമതലയാണിത്. ഇപ്പോഴുണ്ടായ കുറവുകൾ പരിഹരിച്ചു മുന്നോട്ട് പോകുമെന്നും സിപിഎം പ്രതിനിധി കെ ആർ അനിൽകുമാർ സംഭവത്തിൽ പ്രതികരിച്ചു. അരമണിക്കൂറിനുള്ളിൽ പൈപ്പിൽ അറ്റകുറ്റപണികൾ നടത്തി പ്രശ്നം പരിഹരിച്ചെന്ന് അധികൃതർ അറിയിച്ചു.

Content Highlights: pipe leakage in kottayam medical college hospitals new surgery block