പിണറായി കാ ഹുക്കും! കഴക്കൂട്ടത്തെ വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് 'ജയിലർ' ഗാനത്തിന്റെ അകമ്പടി

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പന്തലിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ പശ്ചാത്തല സംഗീതമായി നല്‍കിയത് ജയിലര്‍ സിനിമയിലെ തീം ഗാനം. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പിണറായി വിജയന്‍ വേദിയിലെത്തുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്‌യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ വിദ്യാര്‍ഥികളായ അല്ലുമോള്‍, അജിത് മോഹന്‍, റ്റില്‍ജിയ മനോജ് എന്നിവര്‍ ചേര്‍ന്ന് വരച്ച മുഖ്യമന്ത്രിയുടെയും സഹമന്ത്രിമാരുടെയും ഛായാചിത്രം കൈമാറി. അനില്‍ കോശി വരച്ച ചിത്രവും മുഖ്യമന്ത്രിക്ക് കൈമാറി.
മണ്ഡലത്തില്‍ നിന്ന് 3319 നിവേദനങ്ങളാണ് ലഭിച്ചത്. ആറരയോടെയാണ് മന്ത്രിമാര്‍ അടുത്ത വേദിയായ വട്ടിയൂര്‍ക്കാവിലേക്ക് പുറപ്പെട്ടത്.
പിണറായി വിജയന്റെ കൊച്ചുമകവ് ഇഷാനും ബസ്സിലുണ്ടായിരുന്നു. സദസ്സില്‍ നടന്മാരായ ഇന്ദ്രന്‍സ്, സുധീര്‍ കരമന, മലങ്കര ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുത്തു.
Content Highlights: Pinarayi Vijayan entered to Nava Kerala Sadas stage in Kazhakkoottam with Jailer song in background