മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ; നാലെണ്ണം സ്വകാര്യയാത്രകൾ

#ന്യൂസ് ഡെസ്ക്
പിണറായി വിജയൻ | Photo: ANI
പിണറായി വിജയൻ | Photo: ANI

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ. ഇതിൽ നാലെണ്ണം സ്വകാര്യയാത്രകളായിരുന്നു. നാലുതവണ ചികിത്സാർത്ഥവും അമേരിക്കയിലേക്ക് പോയി. എ.കെ. ബാലൻ ആറ് യാത്രകളും കെ.ടി. ജലീൽ അഞ്ച് യാത്രകളും കടകംപള്ളി സുരേന്ദ്രൻ 13 യാത്രകളും നടത്തിയപ്പോൾ വി.എസ്. സുനിൽകുമാറിന്റെ ആറ് യാത്രകളും സ്വകാര്യ ആവശ്യത്തിനായിരുന്നു. ഇ.പി. ജയരാജൻ ഏഴ് വിദേശയാത്രകളാണ് നടത്തിയത്. ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, തോമസ് ചാണ്ടി എന്നിവർ ഓരോ വിദേശയാത്രകൾ മാത്രമാണ് നടത്തിയത്.

Content Highlights: Chief Minister Pinarayi Vijayan conducted 30 foreign trips in the last 10 years., Out of 30, four were private trips and four were for medical treatment in the US., Data reveals foreign travel details of other Kerala ministers including E.K. Balan and K.T. Jaleel.