കുണ്ടറയിൽ അട്ടിമറി ജയം, ഒടുവിൽ മന്ത്രിസ്ഥാനം

#ന്യൂസ് ഡെസ്ക്
പി.സി. വിഷ്ണുനാഥ് കുടുംബത്തോടൊപ്പം
പി.സി. വിഷ്ണുനാഥ് കുടുംബത്തോടൊപ്പം

കെ.പി.സി.സി. വർക്കിങ് പ്രസിഡൻ്റായ പി.സി. വിഷ്ണുനാഥ് നിയമസഭാംഗമാകുന്നത് മൂന്നാംതവണ. യൂത്ത്കോൺഗ്രസ് മുൻ ദേശീയ ജനറൽ സെക്രട്ടറി, കെ.എസ്.യു., യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബി.കോം. ബിരുദധാരി.

കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരിക്കേ 2006-ൽ ചെങ്ങന്നൂരിൽ സജി ചെറിയാനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2011-ൽ വിജയം ആവർത്തിച്ചു. 2016-ൽ പരാജയപ്പെട്ടു. 2021-ൽ കുണ്ടറയിൽ, മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിച്ചാണ് സഭയിലെത്തിയത്. കൊട്ടാരക്കര മാവടി പാലോട്ട് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെയും ലീലയുടെയും മകൻ. കന്നഡ എഴുത്തുകാരി കനകഹാമയാണ് ഭാര്യ. മകൾ: അന്നപൂർണേശ്വരീദേവി.

Content Highlights: KPCC Working President serving his third term as a legislator., Former state president of KSU and Youth Congress., Defeated Saji Cheriyan in Chengannur (2006, 2011) and J. Mercykutty Amma in Kundara (2021)., Academic background includes a B.Com degree.