ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി; നെഞ്ചുവേദനയെന്ന് അറിയിച്ചിട്ടും ക്യൂവിൽ നിർത്തിയെന്ന് ആരോപണം

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും രാജേഷിനോട് ക്യൂവിൽ നിൽക്കാൻ അധികൃതർ നിർദേശിച്ചതായി ബന്ധുക്കൾ പരാതിപ്പെട്ടു. അരമണിക്കൂറോളം ക്യൂവിൽ നിന്നശേഷമാണ് രാജേഷ് കുമാർ കുഴഞ്ഞുവീണതെന്നാണ് ആരോപണം.

സംഭവത്തെ തുടർന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. പോലീസും ആശുപത്രി അധികൃതരും ബന്ധുക്കളുമായി ചർച്ച നടത്തി.

Content Highlights: 52-year-old Rajesh Kumar died at Neyyattinkara General Hospital., Family alleges negligence as patient was forced to wait in queue despite chest pain., Patient collapsed after waiting for 30 minutes., Tensions escalated between relatives and hospital authorities., Family refuses to accept the body pending further investigation.