പത്തനാപുരത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹകരണബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

#News Desk
വിനോദ്
വിനോദ്

പത്തനാപുരം: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിറവന്തൂർ സർവീസ് സഹകരണബാങ്ക് ജീവനക്കാരൻ മരിച്ചു. പിറവന്തൂർ വാഴത്തോപ്പ് വിനോദ് ഭവനിൽ പരേതനായ രാജന്റേയും സതിയുടേയും മകൻ വിനോദ് (44) ആണ് ബാങ്കിന് സമീപം ദാരുണമായി മരിച്ചത്.

പുനലൂർ-മൂവാറ്റുപുഴ പാതയിൽ പിറവന്തൂർ ജങ്ഷന് സമീപം വ്യാഴാഴ്ച പകൽ 02:45-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഉച്ചഭക്ഷണം കഴിച്ചശേഷം ബാങ്കിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. പിന്നാലെയെത്തിയ ലോറി സ്‌കൂട്ടറിൽ ഇടിക്കുകയും വിനോദ് പാതയിലേക്ക് വീഴുകയുമായിരുന്നു.

ലോറിയുടെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി വിനോദ് തത്ക്ഷണം മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ് വിനോദ്. സഹോദരി: ഉഷ.

Content Highlights: A 44-year-old Piravanthoor Service Co-operative Bank employee named Vinod died instantly in Pathanapuram after a lorry collided with his scooter near Piravanthoor Junction on the Punalur-Muvattupuzha highway on Thursday afternoon.