പാറമേക്കാവ് അഗ്രശാലയിലെ തീപ്പിടിത്തം: അട്ടിമറിസാധ്യത പരിശോധിക്കണമെന്ന് ദേവസ്വം സെക്രട്ടറി

പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രഹാരത്തിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് കത്തിനശിച്ച വസ്തുക്കള്‍ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രഹാരത്തിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് കത്തിനശിച്ച വസ്തുക്കള്‍ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി

തൃശ്ശൂര്‍: പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലെ അഗ്രശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ അട്ടിമറിസാധ്യത പരിശോധിക്കണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി. തീ ആളിക്കത്താനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ദേവസ്വം സെക്രട്ടറി ജി. രാജേഷ് പ്രതികരിച്ചു. 

അട്ടിമറിശ്രമം ഉണ്ടോയെന്ന് സംശയം തോന്നിയതായി ജി. രാജേഷ് പറഞ്ഞു. മുന്‍വിധിയോടെയുള്ള ചില റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ സംഭവത്തിനുപിന്നില്‍ ആരോ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയം സ്വാഭാവികമായും ആര്‍ക്കും തോന്നും. തീ ആളിക്കത്താനുള്ള സാഹചര്യം അവിടെയില്ലെന്നും  ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ സംഭവിച്ചതെന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാലയുടെ ഒന്നാമത്തെ നിലയിലാണ് ചൊവ്വാഴ്ച തീപ്പിടിത്തമുണ്ടായത്. തീ പടര്‍ന്ന സമയത്ത് വളരെപ്പെട്ടെന്ന് തന്നെ പലയിടങ്ങളിലേക്കായി തീ ആളിപ്പടരുന്ന സാഹചര്യമുണ്ടായി. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞിരുന്നു. 
 

Content Highlights: Paramekkav Temple Fire, Devaswom Secretar