ബില്ലടയ്ക്കാതെ MVD, ഫ്യൂസ് ഊരി KSEB; പാലക്കാട് ആർടി ഓഫീസ് ഇരുട്ടിൽ, ഇവികളും കട്ടപ്പുറത്ത്

#മാതൃഭൂമി ന്യൂസ്
മൊബൈല്‍വെളിച്ചത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരന്‍, ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുന്ന ഇലക്ട്രിക് കാര്‍ | Screengrab: Mathrubhumi News
മൊബൈല്‍വെളിച്ചത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരന്‍, ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുന്ന ഇലക്ട്രിക് കാര്‍ | Screengrab: Mathrubhumi News

പാലക്കാട്: വൈദ്യുതിബില്ല് കുടിശ്ശികയായതോടെ പാലക്കാട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസ് കെട്ടിടത്തിലെ ഫ്യൂസ് ഊരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതിബില്ല് കുടിശ്ശികയായതോടെയാണ് ഫ്യൂസ് ഊരിയത്. ഏകദേശം 73,000 രൂപയാണ് ബിൽതുക.

മോട്ടോർ വാഹനവകുപ്പിന്റെ പാലക്കാട് ജില്ലയിലെ പ്രധാന ഓഫീസാണിത്. മരുതറോഡിലെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ കഴിഞ്ഞ മൂന്നുദിവസമായി മൊബൈൽഫോൺ വെളിച്ചത്തിലാണ് ജീവനക്കാർ ജോലിചെയ്യുന്നത്. ഇതിനുപുറമേ മോട്ടോർ വാഹനവകുപ്പിന്റെ അഞ്ച് ഇലക്ട്രിക് കാറുകളും കട്ടപ്പുറത്തായി.

Content Highlights: Palakkad RTO Enforcement office faces power cut due to Rs. 73,000 electricity bill arrears. Staff work in phone light; 5 electric cars immobilized.