പാലക്കാട് നഗരസഭയിൽ ആറ് സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും ബിജെപിക്ക്; എൽഡിഎഫ് വിട്ടുനിന്നു

#ന്യൂസ് ഡെസ്‌ക്
പാലക്കാട് നഗരസഭയില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍ | ഫയല്‍ചിത്രം
പാലക്കാട് നഗരസഭയില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍ | ഫയല്‍ചിത്രം

പാലക്കാട്: പാലക്കാട് നഗരസഭയിൽ സ്ഥിരംസമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. ആറ് സമിതിയിലും ബിജെപിക്ക് അധ്യക്ഷസ്ഥാനം ലഭിച്ചു. എൽഡിഎഫ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

വികസനകാര്യ സമിതി

വികസനകാര്യ സമിതിയിൽ ബിജെപി അംഗം ജി. പ്രഭാകരൻ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഒൻപതംഗസമിതിയിൽ ഒരു എൽഡിഎഫ് അംഗം വിട്ടുനിന്നതോടെ എട്ടുപേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജി. പ്രഭാകരന് അഞ്ച് വോട്ടും കോൺഗ്രസ് അംഗം സാജോ ജോണിന് മൂന്ന് വോട്ടും ലഭിച്ചു.

മറ്റ് അംഗങ്ങൾ: സി.വി. ചിത്രബാല (ബിജെപി), സിസിലി സീന (ബിജെപി), പി. ശിവകുമാർ (ബിജെപി), ഇ. കൃഷ്ണദാസ് (ബിജെപി), ഷെരീഫ് റഹ്‌മാൻ (കോൺ.), സാജോ ജോൺ (കോൺ.), യു. ബഷീർ (മുസ്ലിം ലീഗ്), വി. രാധാകൃഷ്ണൻ (സിപിഎം).

ക്ഷേമകാര്യ സമിതി

ക്ഷേമകാര്യ സമിതിയുടെ അധ്യക്ഷനായി ബിജെപി അംഗം എം. ശശികുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഒൻപതംഗ സമിതിയിൽ എട്ടുപേരാണ് വോട്ട് രേഖപ്പെടുത്തിയത്. എൽഡിഎഫ് അംഗം വോട്ടെടുപ്പിൽ വിട്ടുനിന്നു. ശശികുമാറിന് അഞ്ച് വോട്ടും കോൺഗ്രസ് അംഗം പി.എസ്. വിബിന് മൂന്ന് വോട്ടും ലഭിച്ചു. മറ്റ് അംഗങ്ങൾ: കെ.വി. പത്മശ്രീ (ബിജെപി), പി. ബാലൻ (ബിജെപി), കെ. ബാബു (ബിജെപി), എം. വിസ്മയ (ബിജെപി), എം. മോഹൻബാബു (കോൺ.), പി.എസ്. വിബിൻ (കോൺ.), കെ. സുലോചന (മുസ്ലിം ലീഗ്), ഉദയകുമാർ (സിപിഎം).

ആരോഗ്യകാര്യ സമിതി

ആരോഗ്യകാര്യ സമിതി അധ്യക്ഷയായി ബിജെപി അംഗം ടി.എസ്. മീനാക്ഷി തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് അംഗം വോട്ടെടുപ്പിൽ വിട്ടുനിന്നു. മീനാക്ഷിക്ക് അഞ്ചും മുസ്ലിംലീഗ് അംഗം സൈറാ ബാനുവിന് മൂന്നും വോട്ട് ലഭിച്ചു.

മറ്റ് അംഗങ്ങൾ: കെ. ജനാർദനൻ (ബിജെപി), എസ്. ഗംഗ (ബിജെപി), പ്രഭാ മോഹനൻ (ബിജെപി), രഞ്ജിത് കുമാർ (ബിജെപി), എ. സൈറാബാനു (മുസ്ലിം ലീഗ്), കെ. പ്രദീപ (കോൺ.), ഷിഹാബുദീൻ (കോൺ.), എം.എം. അഷ്‌കർ (എൽഡിഎഫ് സ്വത.).

പൊതുമരാമത്ത് സമിതി

പൊതുമരാമത്ത് സമിതി അധ്യക്ഷനായി ബിജെപി അംഗം എം. സുനിൽ തിരഞ്ഞെടുക്കപ്പെട്ടു. സുനിലിന് നാല് വോട്ടും കോൺഗ്രസ് അംഗം എം. പ്രശോഭിന് മൂന്ന് വോട്ടുമാണ് ലഭിച്ചത്.എൽഡിഎഫ് അംഗം വോട്ടെടുപ്പിൽ വിട്ടുനിന്നു.

മറ്റ് അംഗങ്ങൾ: ദിവ്യാ സന്തോഷ് (ബിജെപി), സിന്ധുരാജൻ (ബിജെപി), എം.വി ദിവ്യ (ബിജെപി), ആർ. മുരളീധരൻ (കോൺ.), എം. പ്രശോഭ് (കോൺ.), റസീന ബഷീർ (യുഡിഎഫ് സ്വത.), അബ്ദുൾ സുക്കൂർ (സിപിഎം).

വിദ്യാഭ്യാസ-കലാകായിക സമിതി

വിദ്യാഭ്യാസ-കലാകായിക സമിതിയിൽ ബിജെപിയുടെ മിനികൃഷ്ണകുമാർ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. മിനി കൃഷ്ണകുമാറിന് നാലും കോൺഗ്രസ് അംഗം റിസ്വാനക്ക് മൂന്നും വോട്ടുകളാണ് ലഭിച്ചത്.എൽഡിഎഫ് അംഗം വിട്ടുനിന്നു. മറ്റ് അംഗങ്ങൾ: വി.സി. സൗമിനി (ബിജെപി), ആർ. വൃന്ദാലക്ഷ്മി (ബിജെപി), ആർ. ആശോക് (ബിജെപി), പ്രിയ (കോൺ.), ചെമ്പകം (കോൺ.), റിസ്വാന (മുസ്ലിം ലീഗ്), വി. പ്രവിത (സിപിഎം).

ധനകാര്യ സമിതി

ധനകാര്യസമിതിയുടെ അധ്യക്ഷസ്ഥാനം നിയമപ്രകാരം വൈസ് ചെയർപേഴ്‌സണാണ്. വൈസ് ചെയർപേഴ്‌സണും ബിജെപി അംഗവുമായ ടി. ബേബി ധനകാര്യസമിതിയുടെ അധ്യക്ഷയായി. സമിതിയിൽ അധ്യക്ഷയല്ലാതെ ബിജെപിക്ക് മറ്റ് അംഗങ്ങളില്ല. ആകെ എട്ടംഗസമിതിയിൽ എൽഡിഎഫിന് നാലും യുഡിഎഫിന് മൂന്നും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്.

മറ്റ് അംഗങ്ങൾ: പി. ലീലാധരൻ (സിപിഎം), എ. കുമാരി (സിപിഎം), എം. സാജിത (സിപിഎം), പ്രേമ (സിപിഎം), എൻ. സുഭദ്ര (കോൺ.), ഷൈനി ഷജിത്ത് (കോൺ.), എം. സമീന (കോൺ.), എച്ച്. റഷീദ് (സ്വത.).

Content Highlights: BJP secures all 6 standing committee chairpersons in Palakkad Municipality. LDF abstains from voting. Get details on committee members and election results.