CPO റാങ്ക് ലിസ്റ്റ്: തലമുണ്ഡനം ചെയ്തും പ്രതീകാത്മക ശവസംസ്‌കാര ചടങ്ങ് നടത്തിയും ഉദ്യോഗാര്‍ഥികള്‍

തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസര്‍ (സി.പി.ഒ.) റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സമരം കടുപ്പിച്ച് ഉദ്യോഗാര്‍ഥികള്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്തും പ്രതീകാത്മക ശവസംസ്‌കാര ചടങ്ങ് നടത്തിയമായിരുന്നു പ്രതിഷേധം.
സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ 54 ദിവസം മാത്രമാണ് ഇനി ബാക്കിയുള്ളത്. 13,975 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍നിന്നും ഇതുവരെ നിയമനം ലഭിച്ചത് 3019 പേര്‍ക്ക് മാത്രമാണ്.
ദിവസങ്ങളോളം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്ന ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ തിരിഞ്ഞുപോലും നോക്കുന്നില്ല. ഇക്കാര്യത്തില്‍ നീതി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
Content Highlights: Only 54 days left for rank list expiry; CPO candidates intensified their strike