ഇത്തരം തീവ്രഗ്രൂപ്പുകളെ നിയന്ത്രിക്കണം, കേസ് എത്രയും വേഗം റദ്ദാക്കണം - ആൻഡ്രൂസ് താഴത്ത്

കൊച്ചി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ സിബിസിഐ അധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ വിവിധ വ്യക്തികള്‍ കക്ഷിരാഷ്ട്രീയമൊന്നും കൂടാതെ ജാതിമത വ്യത്യാസമില്ലാതെ തന്നെ ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയും പരിശ്രമിക്കുകയും ചെയ്തു എന്നുള്ളത് വ്യക്തിപരമായി തനിക്കറിയാം. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചു എന്ന സന്തോഷത്തോടൊപ്പം ഈ കേസ് തുടരുന്നു എന്നതില്‍ ആശങ്കയുണ്ട്. അവര്‍ക്ക് ഉപാധികളോടെയാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ചിലരുടെ തെറ്റായ കുറ്റാരോപണത്തിന്റെ പേരില്‍ എടുത്തിട്ടുള്ള ഈ കേസ് എത്രയും വേഗം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുവേണ്ട നടപടികള്‍ ബന്ധപ്പെട്ടവരും സര്‍ക്കാരുകളും ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രായപൂര്‍ത്തിയായ മൂന്ന് യുവതികളാണ് അവരുടെ സ്വന്തം ഇഷ്ടപ്രകാരം മാതാപിതാക്കളുടെ സമ്മതത്തോടെ കന്യാസ്ത്രീകള്‍ക്കൊപ്പം ജോലിക്കുവേണ്ടി പോയത്. പക്ഷേ അവരുടെ മേല്‍ ചുമത്തപ്പെട്ടത് മനുഷ്യക്കടത്തുമായും മതപരിവര്‍ത്തനവുമായും ബന്ധപ്പെട്ട കേസാണ്. ഇത് തെറ്റായതുകൊണ്ടാണ് കേസ് എത്രയും പെട്ടെന്ന് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും നല്ല ഭരണഘടനകളില്‍ ഒന്നായ ഇന്ത്യയുടെ ഭരണഘടന പ്രകാരം നല്കപ്പെട്ടിട്ടുള്ള മത സ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ധ്വംസിക്കപ്പെടരുത്. അത് സംരക്ഷിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നടപടികളെടുക്കണം. ഇപ്പോള്‍ നടന്നിട്ടുള്ളത് മത സ്വാതന്ത്ര്യത്തിന്റെയും ന്യൂനപക്ഷ അവകാശങ്ങളുടെയും ലംഘനമാണ്. കഴിഞ്ഞ കുറേനാളുകളായി വിവിധ സംസ്ഥാനങ്ങളില്‍ ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ ക്രൈസ്തവര്‍ വിവേചനം നേരിടുകയും അക്രമത്തിന് ഇരയാകുകയും ചെയ്യുന്നുണ്ട്. ഇത്തരം തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ശനിയാഴ്ചയാണ് ജാമ്യം ലഭിച്ചത്. ബിലാസ്പുരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യം നല്‍കിയത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. അറസ്റ്റിന് പിന്നാലെ ദുര്‍ഗ് ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍.
Content Highlights: CBCI President thanks authorities for granting bail to nuns arrested in Chhattisgarh