അർക്കിടെക്റ്റ് എൻ.എം. സലീം അന്തരിച്ചു

കോഴിക്കോട്: പ്രമുഖ അർക്കിടെക്റ്റ് എൻ.എം. സലീം അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ ഒന്നരയോടെ ബേബിമെമ്മോറിയൽ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.എം. സലീം അസോസിയേറ്റ്‌സിന്റെ സ്ഥാപകനാണ്. ആലപ്പുഴ പട്ടണക്കാട് നികരത്തിൽ പരേതരായ മുഹമ്മദലി - ആമിനാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെറിൻ സലീം. മക്കൾ: ആദിൽ സലീം, അദീപ് സലീം, സുഹാന സലീം.
കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും ആധുനിക നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമായിരുന്നു. കേരളത്തിലും പുറത്തുമായി തലയുയർത്തി നിൽക്കുന്ന പല പ്രശസ്തമായ കെട്ടിടങ്ങളും രൂപകൽപ്പന ചെയ്തത് എൻ.എം. സലീം ആണ്.
കൊച്ചിയിലെ ലേ മെറിഡിയൻ, തൃശ്ശൂരിലെ ലുലു കൺവെൻഷൻ സെന്റർ, കോഴിക്കോട് സെൻട്രൽ ലൈബ്രറി, ധനലക്ഷ്മി ബാങ്ക് ഹെഡ്ക്വാർട്ടേഴ്സ്, പോർട്ട് ബ്ലെയർ എയർപോർട്ട്.
സൈബർപാർക്ക് കോഴിക്കോട്, സൈബർപാർക്ക് കണ്ണൂർ, ബാംഗ്ലൂരിലെ ബെയറിസ് ഗ്ലോബൽ റിസർച്ച് ട്രയാംഗിൾ (BGRT), കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം.
പാലാ മാർ സ്ലീവാ മെഡിസിറ്റി, തിരുവല്ല പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി ലേക്ഷോർ ഹോസ്പിറ്റൽ. വിദ്യാഭ്യാസം ബാംഗ്ലൂരിലെ 'ലേക്ക്സൈഡ് ഹാബിറ്റാറ്റ്' തുടങ്ങി എൻ.എം.സലീം രൂപകത്പ്പന ചെയ്ത കെട്ടിടങ്ങൾ ഒട്ടനവധി.
Content Highlights: N.M. Salim, a key figure in modern architecture, passed away in Kozhikode. He was instrumental in transforming urban landscapes in South India.