നിപ: കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വില്യാപ്പള്ളിയിലെ 3,4,5 വാര്‍ഡുകളും പുറമേരിയിലെ 13-ാം വാര്‍ഡും കൂടി കണ്ടെയിന്‍മെന്റ് സോണായി പ്രഖാപിച്ചു. 

നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു.ജില്ലയിലെ എട്ട് പഞ്ചായത്തുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. 

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,20 വാര്‍ഡുകള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാര്‍ഡുകള്‍, കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാര്‍ഡുകളെ കഴിഞ്ഞ ദിവസം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

Content Highlights: nipah virus confirmed in kozhikode 8 panchayats declared as containment zone