സര്ക്കാര് ജീവനക്കാര്ക്ക് 'നിരാശ'; പൊതുഅവധികളില് ഒമ്പതെണ്ണം ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും

തിരുവനന്തപുരം: 2022ലെ സംസ്ഥാനത്തെ പൊതു അവധി ദിനങ്ങള് കഴിഞ്ഞ ദിവസമാണ് സര്ക്കാര് പ്രഖ്യാപിച്ചത്. അടുത്ത വര്ഷത്തെ പൊതുഅവധികളും നെഗോഷ്യബിള് ഇന്സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തോടെയാണ് പ്രഖ്യാപിച്ചത്. എന്നാല് 2022-ലെ പൊതുഅവധികളില് ഒമ്പതെണ്ണം ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായിട്ടാണ്. നിയന്ത്രിത അവധികളില് ഒരെണ്ണവും രണ്ടാം ശനിയാഴ്ചയാണ്. കഴിഞ്ഞ കുറച്ചു വര്ഷങ്ങള്ക്കിടെ ഇതാദ്യമായാണ് ഇത്രയും അവധികള് ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായി വരുന്നത്.
ഞായറാഴ്ചയിലെ അവധി ദിനങ്ങള്
മന്നം ജയന്തി (ജനുവരി രണ്ട്), ഈസ്റ്റര് (ഏപ്രില് 17), മെയ് ദിനം (മേയ് ഒന്ന്), അയ്യങ്കാളി ജയന്തി (ഓഗസ്റ്റ് 28), ഗാന്ധി ജയന്തി (ഒക്ടോബര് രണ്ട്), ക്രിസ്തുമസ് (ഡിസംബര് 25) എന്നിവയാണ് ഞായറാഴ്ചയിലെ അവധി ദിനങ്ങള്. ഇതില് ഈസ്റ്റര് പതിവായി ഞായറാഴ്ചകളില് തന്നെയാണ് വരാറുള്ളത്.
രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങള്
ഈദുല് അദ്അ/ ബക്രീദ് (ജൂലൈ ഒമ്പത് ), നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബര് 10), മിലാദി ശെരീഫ് (ഒക്ടോബര് എട്ട്) എന്നിവയാണ് രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങള്.
2022ലെ അവധി ദിനങ്ങള്
ജനുവരി
റിപ്പബ്ലിക് ദിനം ജനുവരി 26 (ബുധന്)
മാര്ച്ച്
ശിവരാത്രി മാര്ച്ച് ഒന്ന് (ചൊവ്വ)
ഏപ്രില്
പെസഹ വ്യാഴാം/ ഡോക്ടര് അംബേദ്കര് ജയന്തി - ഏപ്രില് 14 (വ്യാഴം)
ദുഃഖവെള്ളി/വിഷു - ഏപ്രില് 15 (വെള്ളി)
മേയ്
ഈദുല് ഫിത്ര്* - മേയ് രണ്ട് (തിങ്കള്)
ജൂലൈ
കര്ക്കടക വാവ് ജൂലൈ 28 (വ്യാഴം)
ഓഗസ്റ്റ്
മുഹര്റം* - ഓഗസ്റ്റ് എട്ട് (തിങ്കള്)
സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15 (തിങ്കള്)
ശ്രീകൃഷ്ണ ജയന്തി - ഓഗസ്റ്റ് 18 (വ്യാഴം)
സെപ്തംബര്
ഒന്നാം ഓണം - സെപ്റ്റംബര് ഏഴ് (ബുധന്)
തിരുവോണം - സെപ്റ്റംബര് എട്ട് (വ്യാഴം)
മൂന്നാം ഓണം - സെപ്റ്റംബര് ഒമ്പത് (വെള്ളി)
ശ്രീനാരായണ ഗുരു സമാധി - സെപ്റ്റംബര് 21 (ബുധന്)
ഒക്ടോബര്
മഹാനവമി - ഒക്ടോബര് നാല് (ചൊവ്വ)
വിജയദശമി -ഒക്ടോബര് അഞ്ച് (ബുധന്)
ദീപാവലി -ഒക്ടോബര് 24 (തിങ്കള്)
നിയന്ത്രിത അവധി ദിനങ്ങള്
- അയ്യാ വൈകുണ്ഠ സ്വാമി ജയന്തി - മാര്ച്ച് മൂന്ന് (ശനി): സര്ക്കാര് - അര്ധ സര്ക്കാര്, പൊതുമേഖലാ സ്ഥാപനങ്ങള് എന്നിവയിലെ നാടാര് സമുദായത്തില്പ്പെട്ട ജീവനക്കാര്ക്കും നാടാര് സമുദായക്കാരായ അധ്യാപകര്ക്കും നിയന്ത്രിത അവധി.
- ആവണി അവിട്ടം - ഓഗസ്റ്റ് എട്ട് (വ്യാഴം) : ബ്രാഹ്മണ സമുദായത്തില്പ്പെട്ട സര്ക്കാര് ജീവനക്കാര്ക്ക് നിയന്ത്രിത അവധി.
- വിശ്വകര്മ ദിനം - സെപ്തംബര് 17 (ശനി): സര്ക്കാര് - അര്ധ സര്ക്കാര്, പൊതുമേഖലാ സ്ഥാപനങ്ങള് എന്നിവയിലെ വിശ്വകര്മ സമുദായത്തില്പ്പെട്ട ജീവനക്കാര്ക്കും വിശ്വകര്മ സമുദായക്കാരായ അധ്യാപകര്ക്കും നിയന്ത്രിത അവധി.
നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധി ദിനങ്ങള്
റിപ്പബ്ലിക് ദിനം - ജനുവരി 26 (ബുധന്), ശിവരാത്രി- മാര്ച്ച് ഒന്ന് (ചൊവ്വ), വാണിജ്യ-സഹകരണ ബാങ്കുകളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന ദിവസം- ഏപ്രില് ഒന്ന് (വെള്ളി), അംബേദ്കര് ജയന്തി - ഏപ്രില് 14 (വ്യാഴം), ദുഃഖവെള്ളി/വിഷു - ഏപ്രില് 15 (വെള്ളി), ഈദുല് ഫിത്ര്* - മേയ് രണ്ട് (തിങ്കള്), സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15 (തിങ്കള്), ഒന്നാം ഓണം - സെപ്റ്റംബര് ഏഴ് (ബുധന്), തിരുവോണം - സെപ്റ്റംബര് എട്ട് (വ്യാഴം), ശ്രീനാരായണ ഗുരു സമാധി - സെപ്റ്റംബര് 21 (ബുധന്), മഹാനവമി - ഒക്ടോബര് നാല് (ചൊവ്വ), വിജയദശമി -ഒക്ടോബര് അഞ്ച് (ബുധന്), ദീപാവലി -ഒക്ടോബര് 24 (തിങ്കള്)
ഇതിന്റെ കൂട്ടത്തിലുള്ള ഈസ്റ്റര് (ഏപ്രില് 17), മെയ് ദിനം (മേയ് ഒന്ന്), ഈദുല് അദ്ഹ/ ബക്രീദ് (ജൂലൈ ഒമ്പത് ), ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബര് 10), ഗാന്ധി ജയന്തി (ഒക്ടോബര് രണ്ട്), മിലാദി ശെരീഫ് (ഒക്ടോബര് എട്ട്) ക്രിസ്തുമസ് (ഡിസംബര് 25) എന്നിവ രണ്ടാം ശനി, ഞായര് ദിവസങ്ങളിലാണ്.
Content Highlights: Nine public holidays in 2022 are sunday and second saturday
Content Highlights: