നെഹ്റു ട്രോഫി വള്ളംകളി; സർക്കാർ ഒരു കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി റിയാസ്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്തു. നെഹ്റു ട്രോഫി വള്ളംകളിക്ക് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ അനുവദിക്കും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് ഈ വർഷം തന്നെ നടത്താൻ ആവശ്യമായ എല്ലാ സാധ്യതകളും ടൂറിസം വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
Content Highlights: Nehru Trophy Boat Race, Minister Riyas said that government will allocate one crore