നവരാത്രി മഹോത്സവം ആഘോഷിച്ചു

കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ നടന്ന നവരാത്രി ആഘോഷത്തിൽനിന്ന്
കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ നടന്ന നവരാത്രി ആഘോഷത്തിൽനിന്ന്

തിരുവനന്തപുരം: കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂളിലെ നവരാത്രി മഹോത്സവത്തിൽ വർണ്ണാഭമായ കൊലു പ്രദർശനം, ഭക്തിസംഗീതസമർപ്പണം, ദേവീസ്‌തോത്ര പാരായണം, വിദ്യാരംഭം എന്നീ പരിപാടികൾ നടത്തി.

വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ആശ നായർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സുനിൽ ചാക്കോ അധ്യക്ഷത വഹിച്ചു. കുരുന്നുകളുടെ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

Content Highlights: Bharatiya Vidya Bhavan Sr. Sec. School, Trivandrum, celebrated Navaratri with Kolu display, devotional music, chanting, and Vidyarambham. Students, staff, and parents participated.