ബി ജെ പി നേതാവ് എൻ ഹരി റബ്ബർ ബോർഡ് ചെയർമാനാകും

കോട്ടയം: റബർ ബോർഡിന് 18 മാസത്തിന് ശേഷം സ്ഥിരം ചെയർമാൻ. ബി ജെ പി മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരിയെ റബ്ബർ ബോർഡ് ചെയർമാനായി നിയമിച്ചു. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകി വരികയായിരുന്നു. കോട്ടയം ആനിക്കാട് സ്വദേശയായ എൻ ഹരി ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.
Content Highlights: N. Hari appointed as permanent Chairman of the Rubber Board., Ended an 18-month vacancy period for the leadership position., Succeeds interim leadership by Commerce Ministry secretaries., N. Hari is a prominent BJP leader from Anikkad, Kottayam.