വടകരയിലും നാദാപുരത്തും ബിജെപി യുഡിഎഫിന് വോട്ടുമറിച്ചു, ഫലം വരുമ്പോൾ വ്യക്തമാകും-എം.വി ഗോവിന്ദൻ

#ന്യൂസ് ഡെസ്ക്
എം.വി.ഗോവിന്ദന്‍
എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിലും നാദാപുരത്തും ബിജെപി യുഡിഎഫിന് വോട്ടുമറിച്ചുവെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഷാഫി പറമ്പിൽ എം.എൽ.എയും പാറക്കൽ അബ്ദുള്ളയുമാണ് ഇതിന് പിന്നിൽ. ഇതിന്റെ പേരിൽ ബിജെപിയിലെ ഏഴോളം പ്രവർത്തകരെ പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കോഴിക്കോട് ജില്ലയിലെ വടകര പാർലമെന്റ് മണ്ഡലങ്ങളിൽ കോലീബി സഖ്യം ഉണ്ടായതാണ്. ഇതിനെ അന്ന് ഇടതുപക്ഷം പരാജയപ്പടുത്തിയിരുന്നു. അതേ മണ്ഡലത്തിലാണ് ഇത്തരം ഒരു കൂട്ടുകെട്ട് വീണ്ടുമുണ്ടായിരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഫലം പുറത്ത് വരുമ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമാവും.

ഈ മേഖലയിൽ സംഘർഷങ്ങൾ കുത്തിപ്പൊക്കാനുള്ള പരിശ്രമങ്ങളും നടന്നുവരികായാണ്. എൽഡിഎഫ് പ്രവർത്തകരെ കടന്നാക്രമിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്. ഇതിന്റെ വെളിച്ചത്തിൽ നടന്നുവന്ന അന്വേഷണത്തിൽ ബോംബ് ശേഖരണവും പിടികൂടിയിട്ടുണ്ട്.

Content Highlights: MV Govindan claims vote transfer between BJP and UDF in Vadakara and Nadapuram., Specific allegations against Shafi Parambil and Parakkal Abdulla