സഹപാഠിയായ നിയുക്ത മന്ത്രിക്ക്‌ ആശംസകളുമായി മുനവ്വറലി ശിഹാബ് തങ്ങള്‍

മുഹമ്മദ് റിയാസും  മുനവ്വറലി ശിഹാബ് തങ്ങളും | ഫോട്ടോ:  മാതൃഭൂമി
മുഹമ്മദ് റിയാസും മുനവ്വറലി ശിഹാബ് തങ്ങളും | ഫോട്ടോ: മാതൃഭൂമി

മലപ്പുറം: നിയുക്ത മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ആശംസകളുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കോഴിക്കോട് ഫാറൂക്ക് കോളേജില്‍ സഹപാഠിയായ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മുനവ്വറലി ഫെയ്സ്ബുക്കില്‍ കുറിച്ചു.

'ഇടതുപക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു, മാന്യവും പകത്വയുമുള്ള പൊതുപ്രവര്‍ത്തനം വിദ്യാര്‍ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്'- മുനവ്വറലി ഫെയ്സ്ബുക്കില്‍ കുറിച്ചു.

content highlights: munavvar ali shihab thangal, muhammed riyas

Content Highlights: