'എല്ലാംശരിയാകുമെന്ന് പറഞ്ഞതാര്? മുനമ്പത്ത് BJP രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചപ്പോൾ CPM കുടപിടിച്ചു'

കൊച്ചി: വഖഫ് ബില്‍ പാസായാല്‍ എല്ലാം ശരിയാകും എന്നുപറഞ്ഞത് ആരാണെന്നും പാര്‍ലമെന്റില്‍ നിയമം പാസായതുകൊണ്ട് മുനമ്പത്തെ ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഇല്ലെന്നത് കേന്ദ്രമന്ത്രിതന്നെ മുനമ്പത്തെത്തി സമ്മതിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുനമ്പത്തെ സാധാരണക്കാര്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ടാകും എന്നൊരു വാക്ക് കോണ്‍ഗ്രസ് നല്‍കിയിരുന്നു. ഞങ്ങള്‍ ഇപ്പോഴും കൂടെയുണ്ടെന്നും ഞങ്ങള്‍ മാത്രമേ ഉള്ളൂവെന്നും വി.ഡി സതീശന് പറഞ്ഞു. മുനമ്പത്ത് ഡിസിസി സംഘടിപ്പിച്ച മുനമ്പം ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്.
പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് ആയിരുന്നു പ്രതി. കോണ്‍ഗ്രസിനെ എല്ലാവരും കുറ്റപ്പെടുത്തി. എന്നിട്ട് ബി.ജെ.പി നേതാക്കള്‍ വന്ന് ഇവിടെ തമ്പടിച്ച് പറഞ്ഞത് വഖഫ് ബില്‍ പാസായാല്‍ എല്ലാം ശരിയാകും എന്നാണ്. എന്നാല്‍, കേന്ദ്രമന്ത്രി കിരണ്‍ റിജിജു തന്നെ ഇവിടെവന്ന് ബില്‍ പാസായതുകൊണ്ട് ഒരുകാര്യവും ഇല്ലെന്നാണ് പറഞ്ഞത്. കേന്ദ്രമന്ത്രിക്ക് ഞാന്‍ നന്ദിപറയുന്നു. അദ്ദേഹം സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞു, വി.ഡി സതീശന് പറഞ്ഞു.
എല്ലാം വെള്ളത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ഇത് വഖഫ് ഭൂമി അല്ലെന്നാണ് ഞങ്ങള്‍ നിലപാടെടുത്തത്. വഖഫ് ട്രൈബ്യൂണലില്‍നിന്ന് അനുകൂല വിധി ഉണ്ടേകേണ്ടതായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ട്രൈബ്യൂണലില്‍നിന്ന് അനുകൂല വിധി വരുമെന്ന് കണ്ടപ്പോള്‍ സര്‍ക്കാര്‍ സ്റ്റേ വാങ്ങി. അതായത് മുനമ്പത്തെ പാവപ്പെട്ടവര്‍ക്ക് അനുകൂലമായി വിധി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തി.
പിണറായി സര്‍ക്കാരിന്റെ വഖഫ് ബോര്‍ഡ് പ്രതിപക്ഷ നേതാവിനെതിരെ പ്രസ്താവനയിറക്കി. സര്‍ക്കാര്‍ പറയുന്നത് അത് വഖഫ് ആണ് എന്നാണ്. അവിടെ താമസിക്കുന്നവര്‍ കയ്യേറ്റക്കാര്‍ ആണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് തികഞ്ഞ വഞ്ചനയാണ്. പിന്നില്‍ നിന്നാണ് പിണറായി കുത്തിയത്. മുനമ്പത്തെ സാധാരണക്കാരെ പറ്റിച്ച ബിജെപിക്കാര്‍ ഇപ്പോള്‍ എവിടെയാണ്. മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിക്കാനാണ് ചിലര്‍ ശ്രമിച്ചത്. ബി.ജെ.പി. സമുദായങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. സി.പി.എം അതിന് കുടപിടിച്ചുവെന്നും വി.ഡി. സതീശന് കുറ്റപ്പെടുത്തി.
Content Highlights: Congress leader V.D. Satheesan accuses BJP and CPM of deceiving Munambam residents