ഗാന്ധിജി തിരിച്ചുതല്ലാഞ്ഞതിനാലാണ് അദ്ദേഹത്തെ വര്‍ഗീയശക്തികള്‍ വെടിവെച്ചുകൊന്നത് -എം.എം. മണി

എം.എം. മണി| ഫോട്ടോ: ശ്രീജിത് പി.രാജ്
എം.എം. മണി| ഫോട്ടോ: ശ്രീജിത് പി.രാജ്

തൂക്കുപാലം(ഇടുക്കി): 'അടിക്ക് തിരിച്ചടി' പ്രസംഗം ആവര്‍ത്തിച്ച് എം.എം. മണി എം.എല്‍.എ. സി.പി.എം. നെടുങ്കണ്ടം ഏരിയാ സമ്മേളനത്തിലാണ് എം.എം. മണി വീണ്ടും പരാമര്‍ശം നടത്തിയത്.

ഗാന്ധിജി തിരിച്ചുതല്ലാഞ്ഞതിനാലാണ് അദ്ദേഹത്തെ വര്‍ഗീയശക്തികള്‍ വെടിവെച്ചുകൊന്നത്. തല്ലുകൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല അടിച്ചാല്‍ തിരിച്ചടിക്കണമെന്നതാണ് നമ്മുടെ നിലപാട്. അടിച്ചാല്‍ കേസൊക്കെ വരും അതിന് നല്ല വക്കീലിനെവെച്ച് വാദിച്ച് കോടതിയെ സമീപിക്കണം. ഇതൊക്കെ ചെയ്തതാണ് താനിവിടെവരെ എത്തിയതും പാര്‍ട്ടി വളര്‍ന്നതുമെന്നും അദ്ദേഹം പറഞ്ഞു. തല്ലേണ്ടവരെ തല്ലിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഇതൊക്കെ കൊടുത്ത് ഇനി എന്നെ കുഴപ്പത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ശാന്തന്‍പാറ ഏരിയാ സമ്മേളനത്തിലും സമാനമായ രീതിയില്‍ എം.എം. മണി പ്രസംഗിച്ചിരുന്നു.

Content Highlights: MM Mani`s `Tit for Tat` Speech Sparks Controversy